ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണ്ണം
- IndiaGlitz, [Monday,March 27 2023] Sports News
ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ലവ്‌ലിന ബോര്‍ഗോഹൈൻ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം നേടി. ഇതോടെ ഇന്ത്യ നാല് സ്വര്‍ണ്ണമെഡല്‍ നേട്ടത്തിലെത്തി. 75 കിലോഗ്രാം വിഭാഗത്തില്‍ ബോര്‍ഗോഹൈനും 50 കിലോഗ്രാം വിഭാഗത്തില്‍ നിഖത് സരീനുമാണ് ഇന്ന് സ്വര്‍ണ്ണം നേടിയത്. 5-2 എന്ന സ്‌കോറിന് ഇന്ത്യന്‍ താരം വിജയം കൈവരിച്ചത് സെമി ഫൈനലില്‍ ചൈനയുടെ ലി ക്യുവാനെ തകര്‍ത്തു കൊണ്ടായിരുന്നു. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ ലവ്‌ലിനയുടെ ആദ്യ സ്വര്‍ണ്ണമാണിത്. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ നേടിയ താരമാണ് ലവ്‌ലിന. 2018-ലും 2019-ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടാനും ലവ്‌ലിനയ്ക്ക് കഴിഞ്ഞു. 50 കിലോഗ്രാം ഫൈനലിൽ വിയറ്റ്‌നാമിന്റെ തി താം ഗുയെനെ പരാജയപ്പെടുത്തിയാണ് (5-0) നിഖത് സരീൻ കിരീടം നിലനിർത്തിയത്. കഴിഞ്ഞ വർഷത്തെ ടൂർണമെന്റിലും നിഖത് സ്വർണ്ണം നേടിയിരുന്നു. ലവ്‌ലിന ബൊർഗോഹെയ്‌ൻ (75 കിലോ), നിഖാത് സരീൻ (50 , നിതു ഗംഗാസ് (48 ), സ്വീറ്റി ബൂറ (81) എന്നിവരാണ് ഫൈനലിലേക്ക് മുന്നേറിയത്.