ബുമ്രയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം അയര്‍ലന്‍ഡിലേക്ക്
Send us your feedback to audioarticles@vaarta.com
സ്വാതന്ത്ര്യ ദിനത്തിൽ അയര്‍ലന്‍ഡ് പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു. ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മൂന്ന് മത്സരങ്ങളുടെ ടി20 ഇന്റർനാഷണൽ (ടി 20 ഐ) പരമ്പരയ്ക്കായിട്ടാണ് സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ അയർലണ്ടിലേക്ക് പുറപ്പെട്ടത്. ടി20 ഐ പരമ്പരയിൽ ബുമ്ര അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തൻ്റെ തിരിച്ചുവരവ് ഗംഭീരമാക്കാൻ ഒരുങ്ങുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്.
ഈ മാസം 18, 20, 23 തീയതികളിലാണ് പോരാട്ടങ്ങള്‍. താരങ്ങളുടെ വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ബിസിസിഐ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തു. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കുന്ന ഋതുരാജ് ഗെയ്ക്‌വാദാണ് അയര്‍ലന്‍ഡില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണാണ് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. പഞ്ചാബ് കിങ്‌സ് താരം ജിതേഷ് ശര്‍മയാണ് രണ്ടാം വിക്കറ്റ് കീപ്പര്‍. ജസ്പ്രിത് ബുമ്ര (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ശിവം ഡുബെ, വാഷിങ്ടന്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവരാണ് ഇന്ത്യയുടെ ടീമിലുള്ളത്.
Follow us on Google News and stay updated with the latest!
Comments