ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ വിവാഹിതനാകുന്നു
Send us your feedback to audioarticles@vaarta.com
ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും നടൻ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ അഥിയ ഷെട്ടിയും വിവാഹിതരാകുന്നു. ജനുവരി 23-നാണ് വിവാഹം. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളായിരിക്കും നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങ് സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസിൽ വച്ചാണ് നടക്കുന്നത്. ജനുവരി 21ന് ലേഡീസ് നൈറ്റ് ഉണ്ടായിരിക്കും.
നടി ആകാംഷാ രഞ്ജൻ ഉൾപ്പെടുന്നവർ ലേഡീസ് നൈറ്റിൻ്റെ ഭാഗമാകും. തൊട്ടടുത്ത ദിവസം സംഗീത് ചടങ്ങുകളുണ്ടാവും. കൂടാതെ സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കൾക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും. രാഹുലും അഥിയയും ഏറെ നാളായി പ്രണയത്തിലാണ്. ഇരുവരുടേയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com