ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ കിരീടം സ്വന്തമാക്കി ഇന്ത്യ

ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 50 റണ്‍സിന് തകർത്ത് ഇന്ത്യ. ഇതോടെ എട്ടാം തവണയാണ് ഇന്ത്യ എഷ്യന്‍ കിരീടം ചൂടുന്നത്. ഇഷാന്‍ കിഷനും (18 പന്തില്‍ 23 റണ്‍സ്) ശുഭ്മാന്‍ ഗില്ലും (19 പന്തില്‍ 27 റണ്‍സ്) ചേര്‍ന്ന് ആറോവറില്‍ 51 റണ്‍സ് നേടുകയായിരുന്നു. മുഹമ്മദ് സിറാജാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ആണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ്. മുഹമ്മദ് സിറാജായിരുന്നു കളിയിലെ താരം. 21 റണ്‍സ് മാത്രം വിട്ടു കൊടുത്ത് സിറാജ് നേടിയത് ആറ് വിക്കറ്റുകള്‍.

നാലാം ഓവറിൽ സിറാജ് ലങ്കയുടെ നാല് ബാറ്റർമാരെ പുറത്താക്കിയപ്പോൾ മത്സരം ഇന്ത്യക്ക് അനുകൂലമായി. ആറാം ഓവറിലും 11 ഓവറിലും സിറാജ് വീണ്ടും ഇന്ത്യയ്‌ക്കായി വിക്കറ്റ് നേട്ടം തുടർന്നു. പതും നിസംഗ (4 പന്തിൽ 2), സധീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (2 പന്തില്‍ 4), ക്യാപ്റ്റൻ ദസുൻ ശനക (0), കുശാല്‍ മെൻഡിസ് (34 പന്തിൽ 17) എന്നിവരാണ് സിറാജ് പുറത്താക്കിയത്. മൂന്ന് റൺസ് വിട്ടുകൊടുത്ത് ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. ഏകദിന ചരിത്രത്തില്‍ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് ഇന്ത്യയ്‌ക്കെതിരെ നേടിയത്. ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത് രണ്ടു താരങ്ങള്‍ മാത്രം. കുശാല്‍ മെന്‍ഡിസും (34 പന്തില്‍ 17), ദുഷന്‍ ഹേമന്ദയും (15 പന്തില്‍ 13). വിക്കറ്റുകളുടെയും ഓവറുകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്.