ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

ലോക കപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം. ഓസീസ് ഉയര്‍ത്തിയ 200 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്ത് മറികടന്നു. കെഎല്‍ രാഹുല്‍ 115 ബോളില്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിരാട് കോഹ്ലി 85 റണ്‍സ് എടുത്തു. 52 പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം നേടിയത്.

ജഡേജ (28) സ്റ്റീവൻ സ്മിത്ത് (46), മാർനസ് ലബുഷെയ്ൻ (27), അലക്സ് കാരി (0) എന്നിവരുടെ നിർണായക വിക്കറ്റുകൾ സ്വന്തമാക്കി. ഡേവിഡ് വാർനറെയും (41) ഗ്ലെൻ മാക്സ്‌വെല്ലിനെയും (15) പുറത്താക്കിയ കുൽദീപാണ് കൂടുതൽ അപകടകാരിയായതെങ്കിലും 42 റൺസ് വഴങ്ങി. 34 റൺസ് വഴങ്ങിയ അശ്വിൻ കാമറൂൺ ഗ്രീനിന്‍റെ (8) വിക്കറ്റ് വീഴ്ത്തി. നായകന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഡെക്കായി പുറത്താവുകയായിരുന്നു. 46 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിൻ്റെ ടോപ്‌ സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ 41 റണ്‍സും നേടി. 71 ബോളില്‍ അഞ്ചു ഫോറുകളോടെയാണ് സ്മിത്ത് ഓസീസിൻ്റെ അമരക്കാരനായത്. വാര്‍ണര്‍ 52 ബോളില്‍ ആറു ഫോറുകളടിച്ചു. മാര്‍നസ് ലബ്യുഷെയ്ന്‍ 27ഉം വാലറ്റത്ത് മിച്ചെല്‍ സ്റ്റാര്‍ക്ക് 28ഉം റണ്‍സിനു പുറത്താവുകയായിരുന്നു.

More News

സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീൻ്റെ വ്യാമോഹം മാത്രം: കെ സുരേന്ദ്രൻ

സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീൻ്റെ വ്യാമോഹം മാത്രം: കെ സുരേന്ദ്രൻ

ഇസ്രായേൽ പലസ്തീൻ യുദ്ധ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ

ഇസ്രായേൽ പലസ്തീൻ യുദ്ധ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ

വയലാ‌ർ പുരസ്കാരത്തിൽ വിമർശനവുമായി ശ്രീകുമാരൻ തമ്പി

വയലാ‌ർ പുരസ്കാരത്തിൽ വിമർശനവുമായി ശ്രീകുമാരൻ തമ്പി

'മഹാറാണി'യുടെ ടീസര്‍ പുറത്ത്

'മഹാറാണി'യുടെ ടീസര്‍ പുറത്ത്

ഏകദിന ലോക കപ്പിൽ പാകിസ്ഥാന് വിജയത്തുടക്കം

ഏകദിന ലോക കപ്പിൽ പാകിസ്ഥാന് വിജയത്തുടക്കം