വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് ജയം
Send us your feedback to audioarticles@vaarta.com
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 115 റണ്‍സ് വിജലക്ഷ്യം 163 പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്കായി മറുപടി ബാറ്റിങ്ങിനിറങ്ങിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം, ശുഭ്മാന്‍ ഗില്ലിനൊപ്പം ഇഷാന് കിഷനാണ് ബാറ്റിങ് ഓപ്പണ്‍ ചെയ്തത്. അര്‍ധ സെഞ്ചുറി നേടി (46 പന്തില്‍ 52 റണ്‍സ്) ബാറ്റിങ് നിരയില്‍ തിളങ്ങിയതും കിഷനാണ്.
നാലാം ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്ലിൻ്റെ (16 പന്തില്‍ 7 റണ്‍സ്) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. അര്‍ധ സെഞ്ച്വറി നേടിയ ഇഷാന് കിഷന് ആണ് ടോപ് സ്കോറർ. നാലാം ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്ലിൻ്റെ (16 പന്തില്‍ 7 റണ്‍സ്) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 19 റണ്‍സ്), ഹര്‍ദ്ദിക്ക് പാണ്ഡ്യ (7 പന്തില്‍ 5 റണ്‍സ്), ശര്‍ദുള്‍ ഠാക്കൂര്‍ (4 പന്തില്‍ 1 റണ്‍സ്) എന്നിവരും വലിയ സംഭാവനകള്‍ നല്‍കാതെ മടങ്ങി. രവീന്ദ്ര ജഡേജ (21 പന്തില്‍ 16 റണ്‍സ്), രോഹിത് ശര്‍മ (19 പന്തില്‍ 12 റണ്‍സ്) എന്നിവര്‍ പുറത്താകാതെ നിന്നു. കോലി ബാറ്റിങ്ങിനിറങ്ങിയില്ല.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com