ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് ജയം

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. അഞ്ചു വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 48.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 74 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

277 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 142 റൺസാണ് കൂട്ടിച്ചേർത്തത്. ഇരുവരും അർധ സെഞ്ചുറി നേടി. എന്നാൽ ഋതുരാജിനെ പുറത്താക്കി ആദം സാംപ ഈ കൂട്ടുകെട്ട് പൊളിച്ചു. 77 പന്തിൽ 71 റൺസെടുത്ത താരത്തെ സാംപ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ വന്ന ശ്രേയസ് അയ്യർ വെറും മൂന്ന് റൺസാണ് എടുത്തത്. ടി20 റാങ്കിംഗില്‍ സൂര്യകുമാര്‍ യാദവാണ് ഒന്നാം റാങ്കിലുള്ള താരം. കഴിഞ്ഞ ലോക കപ്പ് മുതല്‍ സൂര്യകുമാര്‍ ഒന്നാം സ്ഥാനത്താണ്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഹര്‍ദിക് പാണ്ഡ്യ ആണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം റാങ്കിലുള്ള ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ബൗളര്‍മാരുടെ പട്ടികയില്‍ ജഡേജ മൂന്നാം റാങ്കിലുണ്ട്.

More News

ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യൻ എന്ന് എ കെ ശശീന്ദ്രൻ

ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യൻ എന്ന് എ കെ ശശീന്ദ്രൻ

മകളുടെ പിറന്നാൾ ദിനത്തിൽ വീഡിയോ പങ്കുവെച്ച് ബാല

മകളുടെ പിറന്നാൾ ദിനത്തിൽ വീഡിയോ പങ്കുവെച്ച് ബാല

'ചന്ദ്രമുഖി 2': വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

'ചന്ദ്രമുഖി 2': വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്ത് സുരേഷ് ​ഗോപി

സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്ത് സുരേഷ് ​ഗോപി

അഭ്യൂഹങ്ങൾ പരത്താതെ ഇരിക്കൂ; വിവാഹ വാർത്തയിൽ പ്രതികരിച്ച് തൃഷ

അഭ്യൂഹങ്ങൾ പരത്താതെ ഇരിക്കൂ; വിവാഹ വാർത്തയിൽ പ്രതികരിച്ച് തൃഷ