ഉജ്വലം: ഒന്നാമിന്നിങ്സില്ž ഇന്ത്യക്ക് 600

  • IndiaGlitz, [Thursday,July 27 2017]

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 600 റണ്‍സിന്റെ മികച്ച സ്‌കോറുമായി ഇന്ത്യ. ധവാന്റെയും പൂജാരയുടേയും സെഞ്ച്വറികളും(യഥാക്രമം190, 153) പാണ്ഡ്യയുടെയും രഹാനെയുടേയും അര്‍ധ സെഞ്ച്വറികളുമാണ് മികച്ച നിലയിലെത്താന്‍ ഇന്ത്യക്ക് കരുത്തായത്.

ആദ്യ മണിക്കൂറില്‍ തന്നെ പൂജാരയും രെഹാനയും പുറത്തായത് രണ്ടാം ദിനത്തെ ഒന്നു പതറിച്ചെങ്കിലും അശ്വിന്‍- സാഹ കൂട്ടുകെട്ട് സജീവമായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ഇന്നിങ്‌സിന് അടിത്തറ നല്‍കിയത് ശിഖര്‍ ധവാന്റെയും ചേതേശ്വര്‍ പൂജാരയുടെയും ഇന്നിങ്‌സാണ്. കളിയുടെ തുടക്കത്തില്‍ തന്നെ 12 റണ്‍സെടുത്ത അഭിനവ് മുകുന്ദിനെ നഷ്ടപ്പെട്ട ഇന്ത്യക്കായി രണ്ടാം വിക്കറ്റില്‍ ധവാനും പൂജാരയും ഒത്തുചേരുകയായിരുന്നു. ഇരുവരും 253 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.