ശ്രീലങ്ക 291ന് പുറത്ത്

  • IndiaGlitz, [Friday,July 28 2017]

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക 291 റണ്‍സിനെ പുറത്താക്കി. ഒന്നാമിന്നിങ്‌സില്‍ 600 റണ്‍സ് നേടിയ ഇന്ത്യക്ക് ഇതോടെ 309 റണ്‍സ് ലീഡായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവിന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് നേടിയ ഷമിയുമാണ് ഇന്ത്യയുടെ ബൗളിങ് താരങ്ങള്‍.

ഇന്ത്യയുടെ കണിശതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ ലങ്കന്‍നിരയില്‍ പിടിച്ചുനില്‍ക്കാനായത് ഉപുല്‍ തരംഗ, ദില്‍റുവന്‍ പെരേര, എയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ക്ക് മാത്രമാണ്.