ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ്: മത്സര തീയതി മാറ്റിയേക്കും

ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ആവേശ പോരാട്ടത്തിന്‍റെ തിയതി മാറ്റിയേക്കും എന്ന് റിപ്പോര്‍ട്ട്. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസമായതിനാല്‍ നഗരത്തിലെ തിരക്കും മറ്റും കണക്കിലെടുത്ത് സുരക്ഷാ ഏജന്‍സികള്‍ ബിസിസിഐയോട് തീയതിയിൽ മാറ്റം വരുത്താൻ നിർദേശിച്ചതായിട്ടാണ് വിവരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15ന് മത്സരം നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. തീയതി മാറുകയാണെങ്കിൽ, മണിക്കൂറുകൾ കൊണ്ട് ടിക്കറ്റുകൾ വിറ്റുതീരുകയും പ്രക്ഷേപകർക്ക് ഉയർന്ന ടിആർപി നൽകുകയും ചെയ്യുന്ന മത്സരത്തിൻ്റെ യാത്രാ പദ്ധതികൾ അന്തിമമാക്കിയ ആരാധകരെ അത് വലയ്ക്കുക തന്നെ ചെയ്യും.

ഇന്ത്യ-പാക് അങ്കം കാണാന്‍ ഇതിനകം പല ആരാധകരും വിമാന ടിക്കറ്റുകളും ഹോട്ടല്‍ റൂമുകളും ബുക്ക് ചെയ്‌തിരുന്നു. മത്സരത്തിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പുതന്നെ ഏതാണ്ടെല്ലാം ഹോട്ടലുകളും ബുക്കിങ്ങായി. മൂന്നിരട്ടിയോളം ഹോട്ടല്‍ നിരക്ക് ഉയരുകയും ചെയ്തു. വിമാന ടിക്കറ്റുകളുടെ നിരക്കിലും വലിയ വര്‍ധനവുണ്ടായി. ഹോട്ടല്‍ റൂമുകള്‍ ലഭിക്കാത്തതിനാല്‍ അഹമ്മദാബാദില്‍ തങ്ങാന്‍ ആശുപത്രികള്‍ വരെ ബുക്ക് ചെയ്യേണ്ടിവരുന്ന അവസ്ഥയിലാണ് നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.

More News

കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ഹര്‍മൻപ്രീത് കൗറിനെതിരെ ഐസിസി നടപടിയെടുക്കും

ഹര്‍മൻപ്രീത് കൗറിനെതിരെ ഐസിസി നടപടിയെടുക്കും

മുൻഭർത്താവ് ചെയ്ത ഒരേയൊരു നല്ലകാര്യമാണ് അവളെ തന്നത്: ശോഭ വിശ്വനാഥ്

മുൻഭർത്താവ് ചെയ്ത ഒരേയൊരു നല്ലകാര്യമാണ് അവളെ തന്നത്: ശോഭ വിശ്വനാഥ്

ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി വേട്ടയാടിയിട്ടില്ല: ഇ.പി.ജയരാജൻ

ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി വേട്ടയാടിയിട്ടില്ല: ഇ.പി.ജയരാജൻ

ഒരു മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഇന്ത്യന്‍ താരം; അല്ലു അര്‍ജുന്‍

ഒരു മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഇന്ത്യന്‍ താരം; അല്ലു അര്‍ജുന്‍