മിതാലി രാജിനു ബി.എം.ഡബ്ല്യു സമ്മാനിച്ചു

  • IndiaGlitz, [Wednesday,August 02 2017]

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന് തെലങ്കാന ബാഡ്മിന്റണ്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി ചാമുണ്ഡേശ്വരിനാഥ് ബി.എം.ഡബ്ല്യു കാര്‍ സമ്മാനിച്ചു. വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമായതിനുള്ള സമ്മാനമാണ് താരത്തിന് ലഭിച്ചത്.


പുല്ലേല ഗോപീചന്ദ് അക്കാദമിയില്‍ നടന്ന ചടങ്ങിലാണ് താരത്തിന് കാര്‍ സമ്മാനിച്ചത്. ചരിത്രത്തിലാദ്യമായി 6000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം മിതാലി വനിതാ ഏകദിന ലോകകപ്പിനിടെ സ്വന്തമാക്കിയിരുന്നു.