ബീഫ് കയറ്റുമതിയില്‍Â ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ രാജ്യം
Send us your feedback to audioarticles@vaarta.com
ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ രാജ്യമായി വളര്‍ന്നുവെന്ന് ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. അടുത്ത പതിറ്റാണ്ടിനിടെ ഈ സ്ഥാനവും മറികടന്ന് മുമ്പോട്ടു കുതിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2017-2016 പതിറ്റാണ്ടിലേക്കുള്ള റിപ്പോര്‍ട്ട് ഈയാഴ്ചയാണ് പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം ഇന്ത്യ 1.5 മില്യണ്‍ ടണ്‍ ബീഫ് കയറ്റുമതി ചെയ്തു. ഇതു തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 ഓടെ ലോക കയറ്റുമതിയുടെ 16 ശതമാനം ഇന്ത്യയില്‍ നിന്നായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപ്പോള്‍ 1.93 മില്യണ്‍ ടണ്ണായി ഉയരും.
എന്നാല്‍ ഏത് ഇനം ബീഫാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. മ്യാന്മാറാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
2016 ല്‍ ലോകത്ത് മൊത്തം 10.95 മില്യണ്‍ ടണ്‍ ബീഫാണ് കയറ്റുമതി നടന്നത്. ഇത് 2026 ഓടെ 12.43 മില്യണ്‍ ടണ്ണായി ഉയരും. ബ്രസീലാണ് ബീഫ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുള്ളത്, ആസ്ത്രേലിയ രണ്ടാമതും.
Follow us on Google News and stay updated with the latest!
Comments