സ്ത്രീയോട് അപമാര്യാദയായി പെരുമാറി: ഡൽഹി ക്യാപിറ്റൽസിന് പുതിയ പെരുമാറ്റച്ചട്ടം
Send us your feedback to audioarticles@vaarta.com
ഐപിഎല്‍ പാര്‍ട്ടിക്കിടെ ഡല്‍ഹി ക്യാപിറ്റല്‍സ് താരം സ്ത്രീയെ ശല്യപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കര്‍ശനമായ പെരുമാറ്റച്ചട്ടം നടപ്പാക്കി. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ വിജയത്തിനു ശേഷമാണ് സംഭവം. ഇതേ തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് എല്ലാ ഫ്രാഞ്ചൈസി കളിക്കാര്‍ക്കും സ്റ്റാഫുകള്‍ക്കും പുതിയ പെരുമാറ്റച്ചട്ടം ബാധകമാക്കി. രാത്രി 10 മണിക്കപ്പുറം മുറികളില്‍ പരിചയക്കാരെ അനുവദിക്കില്ല. പരിചയക്കാരെ അനുവദിക്കുന്നതിന് ഫോട്ടോ തിരിച്ചറിയലും ഐപിഎല്‍ ടീം ഇന്റഗ്രിറ്റി ഓഫീസറുടെ അനുമതിയും ആവശ്യമാണ്. ടീം ഹോട്ടലില്‍ നിന്ന് പുറത്തു പോകുമ്പോള്‍ കളിക്കാര്‍ ഫ്രാഞ്ചൈസിയെ അറിയിക്കണം. ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും ഉള്ള ചെലവുകള്‍ കളിക്കാര്‍ വഹിക്കണം. അവരുടെ കുടുംബാംഗങ്ങള്‍ ഒപ്പം ചേരുന്നതിന് മുമ്പ് ഫ്രാഞ്ചൈസി അധികൃതരെ അറിയിക്കണം. എല്ലാ കളിക്കാരും ഫ്രാഞ്ചൈസി ചടങ്ങുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. നിയമ ലംഘനം നടത്തിയാല്‍ പിഴയോ കരാര്‍ അവസാനിപ്പിക്കുന്നതിലോ നയിച്ചേക്കാം. ഇങ്ങനെയാണു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പുതിയ പെരുമാറ്റച്ചട്ടങ്ങൾ. സീസണിൽ ഡൽഹി ഇതുവരെ 2 മത്സരങ്ങൾ മാത്രമാണ് ജയിച്ചിട്ടുള്ളത്.
Follow us on Google News and stay updated with the latest!
Comments