23 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്: ചാണ്ടി ഉമ്മൻ
Send us your feedback to audioarticles@vaarta.com
പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അന്തരിച്ച നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍. ഇരുപത്തിമൂന്നു വര്‍ഷമായി താന്‍ രാഷ്ട്രീയ രംഗത്തുണ്ട്. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല. സ്ഥാനാര്‍ഥിയെ സംബന്ധിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ്റെ പ്രസ്താവന കണ്ടിട്ടില്ല. മാത്രമല്ല, അതൊന്നും ആലോചിക്കാവുന്ന അവസ്ഥയിലല്ല, താന്‍. രാഷ്ട്രീയമായി ഇപ്പോള്‍ ഒന്നും പറയില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം, താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുക ആണ് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്‍. ഞാന്‍ രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല, തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വളരെ നേരത്തെയാണെന്നും ഇത് ഒഴിവാക്കേണ്ടതായിരുന്നു എന്നും അച്ചു പ്രതികരിച്ചു. ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ തീര്‍ച്ചയായും അദ്ദേഹം യോഗ്യതയുള്ള വ്യക്തിയാണെന്ന് ആയിരുന്നു മറുപടി. എന്നാല്‍ തീരുമാനം കോണ്‍ഗ്രസ് പാര്ട്ടുയുടേത് ആണെന്നും അച്ചു കൂട്ടിച്ചേര്‍ത്തു. അതേസമയം ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ പുതുപ്പള്ളിയിൽ കോൺഗ്രസിന് സ്ഥാനാർഥിയുണ്ടാകുമെന്ന് നേരത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം അത് തിരുത്തി. കുടുംബവുമായി ആലോചിക്കുമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി.
Follow us on Google News and stay updated with the latest!
Comments
- logoutLogout