ഗോവയിൽ അനധികൃത നിർമ്മാണം: നടൻ നാഗാർജുനയ്ക്കെതിരെ നോട്ടീസ്
- IndiaGlitz, [Thursday,December 22 2022]
ഗോവയിൽ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനം നടത്തി എന്നാരോപിച്ച് തെലുങ്കു നടൻ നാഗാർജുനയ്ക്കെതിരെ പഞ്ചായത്തിൻ്റെ നോട്ടിസ്. വടക്കൻ ഗോവയിൽ മാൻഡ്രേം പഞ്ചായത്ത് അനധികൃതരാണ് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നോട്ടിസ് അയച്ചത്. നിർമ്മാണം നടത്താൻ പഞ്ചായത്തിനോടോ മറ്റ് അധികൃതരോടോ അനുമതി നേടിയിട്ടില്ലെന്നും നടനെതിരെ ആരോപണമുണ്ട്. നിർമ്മാണം ഉടൻ നിർത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നു താരത്തിന് പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.