കെപിഎസി ലളിതയ്കും പ്രതാപ് പോത്തനും ആദരവ് നൽകി ഐ എഫ് എഫ് ഐ
- IndiaGlitz, [Tuesday,November 15 2022]
കഴിഞ്ഞ വർഷം മണ്മറഞ്ഞു പോയ താരങ്ങൾക്ക് ആദരാജ്ഞലിയുമായി ഐ എഫ് എഫ് ഐ. മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്ന കെ പി എ സി ലളിതയും പ്രതാപ് പോത്തനും ആദരാജ്ഞലിയുമായി ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ഇരുവരുടെയും പഴയ മലയാള സിനിമകൾ 'ഹോമേജ്' വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ആദരവ് രേഖപെടുത്തിയത്. ജയരാജ് സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ 'ശാന്തം' ആണ് കെ പി എ സി ലളിതയുടെ ഓർമ്മയ്ക്കായി പ്രദർശിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് കെ പി എ സി ലളിതയ്ക്കു ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
എം ഡി വാസുദേവൻ നായരുടെ രചനയിൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത 'ഋതുഭേദം'എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായിട്ട് പ്രദർശിപ്പിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ച 'ഋതുഭേദ'ത്തിലെ അഭിനയത്തിന് തിലകന് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
17 പേരുടെ ഓർമ്മയ്ക്കായി ആകെ 16 സിനിമകളാണ് ഈ വിഭാഗത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. ലത മങ്കേഷ്‌കർ, ബപ്പി ലാഹിരി, ഭൂപീന്തർ സിങ്, പണ്ഡിറ്റ് ബിർജു മഹാരാജ്, പണ്ഡിറ്റ് ശിവ്കുമാർ ശർമ, രേമേഷ് ദേവ്, രവി oണ്ഡൻ, സാവൻ കുമാർ തക്, ശിവ് കുമാർ സുബ്രഹ്മണ്യം, ടി രാമറാവു, കൃഷ്ണം രാജു, തരുൺ മജൂoദാർ, വത്സല ദേശ്മുഖ് എന്നിവരാണ് മറ്റു പ്രമുഖർ.