നീതി നല്‍കുമെന്ന് ഉറപ്പ് തന്ന ആരോഗ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടു: ഹര്‍ഷിന
Send us your feedback to audioarticles@vaarta.com
കോഴിക്കോട് മെഡിക്കൽ കോളേജിൽ അഞ്ചു വർഷം മുമ്പ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക വെച്ചുമറന്ന സംഭവത്തിൽ വിദഗ്ധസംഘം സർക്കാരിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ലെന്ന് ആണ് ആരോഗ്യവകുപ്പ് പുറത്തു വിട്ട അന്വേഷണ റിപ്പോര്‍ട്ട്. ആശുപത്രിയിലെ ഇന്‍സ്ട്രുമെന്റല്‍ റജിസ്റ്റര്‍ പരിശോധിച്ച് കത്രിക നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കത്രിക താന്‍ സ്വയം വിഴുങ്ങിയതാണോയെന്ന് യുവതി ചോദിച്ചു. അന്വേഷണം അട്ടിമറിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും നീതി നല്‍കുമെന്ന് ഫോണ്‍ വിളിച്ച് ഉറപ്പ് തന്ന ആരോഗ്യമന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടതായും ഹര്‍ഷിന ആരോപിച്ചു.
2017-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. വിദഗ്ധ സംഘത്തിൻ്റെ റിപ്പോർട്ട് പുറത്തു വിടണമെന്നും കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹർഷിന മെഡിക്കൽ കോളേജിനു മുന്നിൽ നിരാഹാര സമരം നടത്തി വരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നിലാണ് ചികിത്സാ പിഴവിന് ഇരയായ ഹര്‍ഷിനയുടെ പ്രതിഷേധം.
Follow us on Google News and stay updated with the latest!
Comments
- logoutLogout