പിതാവിൻ്റെ തിരക്കഥ വായിച്ചു കരഞ്ഞു പോയി: എസ് എസ് രാജമൗലി
- IndiaGlitz, [Monday,February 20 2023]
അച്ഛനെഴുതിയ ആര് എസ് എസി നെക്കുറിച്ചുള്ള സിനിമയുടെ സ്ക്രിപ്റ്റ് വായിച്ച് കരഞ്ഞു പോയെന്ന് എസ്എസ് രാജമൗലി. ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലി തൻ്റെ പിതാവ് വിജയേന്ദ്ര പ്രസാദിൻ്റെ ആര് എസ് എസി നെക്കുറിച്ചുള്ള സിനിമയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിച്ചത്. തെലുങ്ക് സിനിമയിലെ മുന്‍നിര തിരക്കഥാകൃത്തും സംവിധായകനുമാണ് വിജയേന്ദ്ര പ്രസാദ്. തെലുങ്കിന് പുറമേ ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലായി ഹിറ്റ് ചിത്രങ്ങള്‍ക്ക് ഇദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.
വിജയേന്ദ്ര പ്രസാദ് ഇപ്പോള്‍ ആര് എസ് എസി നെക്കുറിച്ചുള്ള സിനിമക്കായി തിരക്കഥയെഴുതുന്നതിൻ്റെ തിരക്കിലാണ് എന്ന് രാജമൗലി പറയുന്നു. എന്നാൽ ആര് എസ് എസിൻ്റെ ചരിത്രത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ആര് എസ് എസി നെ കുറിച്ച് കേട്ടിട്ടുണ്ട്, എന്നാല്‍ അത് എങ്ങനെ രൂപപ്പെട്ടു എന്നോ അവരുടെ കൃത്യമായ വിശ്വാസങ്ങള്‍ എന്തൊക്കെയാണ് എന്നോ അവര്‍ എങ്ങനെ വികസിച്ചു എന്നോ ഒന്നും തനിക്കറിയില്ല എന്നും രാജമൗലി പറയുകയുണ്ടായി.