'ഞാൻ തിരിച്ചു വന്നിരിക്കുന്നു': ഡോണാൾഡ് ട്രംപ്
Send us your feedback to audioarticles@vaarta.com
മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സമൂഹമാധ്യമങ്ങളായ യൂട്യൂബിലും ഫെയ്സ്ബുക്കിലും തിരിച്ചെത്തി. 'ഐ ആം ബാക്ക്' എന്ന തലക്കെട്ടോടെയാണ് വീഡിയോ സന്ദേശം ട്രംപിൻ്റെ ഫെയ്സുബുക്ക് പേജിലും യൂട്യൂബ് ചാനലിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു വർഷത്തിലേറെയായി ട്രംപിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടും യൂട്യൂബ് ചാനലും വിലക്കിയിട്ട്. യുഎസ് ക്യാപ്പിറ്റൾ പ്രതിഷേധവുമായി ബന്ധപ്പെട്ട് 2021 ജനുവരി ആറിനാണ് ട്രംപിനെ സമൂഹമാധ്യമങ്ങൾ വിലക്കിയത്. ട്രംപിൻ്റെ യൂട്യൂബ് ചാനല്‍ തിങ്കളാഴ്ച്ച പുനഃസ്ഥാപിച്ചിരുന്നു. ഫെയ്സുബുക്ക് അക്കൗണ്ടും ഇൻസ്റ്റഗ്രാം അക്കൗണ്ടും ഈ വർഷം ആദ്യം പുനഃസ്ഥാപിച്ചു. 76കാരനായ ട്രംപ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫേസ്ബുക്കിൽ 3.4 കോടിയാളുകളാണ് ട്രംപിനെ പിന്തുടരുന്നത്. യൂട്യൂബിൽ 2.6 മില്യൺ സബ്സ്ക്രൈബേഴ്സുമുണ്ട്. ഇതൊരു സങ്കീർണ്ണമായ ബിസിനസ് ആണെന്നും തനിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നതിൽ ക്ഷമിക്കണമെന്നും ട്രംപ് പറയുന്നു.
Follow us on Google News and stay updated with the latest!
Comments