കൊല്‍ക്കത്തയ്ക്കെതിരെ ഹൈദരാബാദിന് 23 റണ്‍സ് വിജയം
Send us your feedback to audioarticles@vaarta.com
ഐപിഎൽ മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 23 റണ്‍സ് വിജയം. സ്കോർ: ഹൈദരാബാദ്- 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 228. കൊൽക്കത്ത- 20 ഓവറിൽ 7ന് 205. ജയത്തോടെ പോയിന്റ് പട്ടികയിൽ 9–ാമത് ആയിരുന്ന ഹൈദരാബാദ് ഏഴാം സ്ഥാനത്തേയ്ക്കു കയറി. ഹൈദരാബാദ് ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കെകെആറിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെ മിന്നൽ അർധ സെഞ്ചറിയും (26 പന്തിൽ 50) ഹൈദരാബാദ് ഇന്നിങ്സിനു കരുത്തായി. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയ്ക്കു വേണ്ടി ക്യാപ്റ്റൻ നിതീഷ് റാണയും (41 പന്തിൽ 75) റിങ്കു സിങ്ങും (31 പന്തിൽ 58*) തകർത്തടിച്ചെങ്കിലും വിജയത്തിൽ എത്താനായില്ല. ഉമേഷ് യാദവിന്റെ ആദ്യ ഓവറിൽത്തന്നെ 3 ഫോറുകളടിച്ചാണ് ബ്രൂക്ക് തുടങ്ങിയത്. ഉമേഷ് യാദവിന്റെ അവസാന ഓവറിൽ സിംഗിളെടുത്ത് ബ്രൂക്ക് 55 പന്തിൽ സെഞ്ചറി തികച്ചു. 12 ഫോറും 3 സിക്സും അടങ്ങുന്നതാണ് ബ്രൂക്കിന്റെ ഇന്നിങ്സ്.
Follow us on Google News and stay updated with the latest!
Comments