ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകുന്നു

  • IndiaGlitz, [Friday,March 03 2023]

ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നു എന്നും വിവാഹം 2023 നവംബറിൽ ആയിരിക്കും എന്നും റിപ്പോര്‍ട്ട്. കാമുകി സബ ആസാദ് ആയിരിക്കും വധു. ഹൃത്വിക് റോഷനും യുവ നടിയും ഗായികയുമായ സബ ആസാദും ലിവ് ഇൻ റിലേഷനില്‍ ആണെന്ന് നേരത്തെ തന്നെ ബോളിവുഡ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ ഹൃത്വിക്കോ സബയോ വിവാഹം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. സബയും മക്കളോടുമൊത്തുള്ള ക്രിസ്മസ് അവധി ഹൃത്വിക് ആഘോഷിച്ചത് സ്വിറ്റ്സർലൻഡിലാണ്. ഇവരുമൊത്തുള്ള ചിത്രങ്ങളും നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. സൂസന്ന ഖാനുമായി 2014ലാണ് ഹൃത്വിക് വിവാഹ ബന്ധം വേർപെടുത്തുന്നത്. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. ദീപിക പദുക്കോൺ നായികയായെത്തിയ വിക്രം വേദയാണ് ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.