ജി.എസ്.ടി : ഹോട്ടൽ വ്യാപാരികൾ പാർലമെന്റ് മാർച്ച് നടത്തി

  • IndiaGlitz, [Friday,August 04 2017]

ഹോട്ടല്‍ഭക്ഷണത്തിന് ഏര്‍പ്പെടുത്തിയ ജി.എസ്.ടി പിന്‍വലിക്കുകയോ ഇന്‍പുട്ട് ആനുകൂല്യത്തോടെ അഞ്ചു ശതമാനമായി നിജപ്പെടുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ (കെ.എച്ച്.ആര്‍.എ) ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ഡല്‍ഹി ജന്ദര്‍മന്ദറില്‍ നടന്ന ധര്‍ണ പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു.


സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടിഹാജി അധ്യക്ഷനായി. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ജോസ് കെ. മാണി, കൊടിക്കുന്നില്‍ സുരേഷ്, ജോയിസ് ജോര്‍ജ്, മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി ആനി രാജ, ഐ.എന്‍.എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ സംസാരിച്ചു. ഭാരവാഹികളായ ജി. ജയപാല്‍, ജി.കെ പ്രകാശ്, പ്രസാദ് ആനന്ദഭവന്‍ നേതൃത്വം നല്‍കി.