കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് പി ടി ഉഷക്ക്
Send us your feedback to audioarticles@vaarta.com
കേന്ദ്ര സർവകലാശാലയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി.ഉഷയ്ക്ക് ലഭിച്ചു. കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാർത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവർത്തനമാണ് പി.ടി. ഉഷയുടേത്. രാജ്യത്ത് പുതിയ കായിക സംസ്‌കാരത്തിന് അടിത്തറയിട്ട പ്രതിഭയാണ് പി.ടി. ഉഷയെന്ന് വൈസ് ചാൻസലർ പ്രൊഫ.എച്ച്. വെങ്കടേശ്വർലു പറഞ്ഞു. സർവകലാശാലയിൽ പിന്നീട് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ വെച്ച് ഡോക്ടറേറ്റ് സമ്മാനിക്കും.
20 വർഷമായി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് എന്ന് സ്ഥാപനം നടത്തുകയും അവിടുത്തെ കായിക താരങ്ങളിലൂടെ രാജ്യാന്തര മെഡലുകളം ഇന്ത്യക്ക് നേടിത്തന്നു. 1984-ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും ഉഷ കരസ്ഥമാക്കി. 1987,1985,1986,1987,1989 എന്നീ വർഷങ്ങളിൽ ഏറ്റവും നല്ല കായിക താരത്തിനുള്ള ഇന്ത്യാസർക്കാരിൻ്റെ പുരസ്കാരം ലഭിച്ചു. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കൂടെ 13 സ്വർണമടക്കം 33 മെഡലുകൾ നേടി. ദേശീയവും അന്തർദേശീയവുമായി 102 മെഡലുകൾ നേടി. 1999 ൽ കാഠ്മണ്ഡുവിൽ നടന്ന സാഫ് ഗെയിംസിൽ ഒരു സ്വർണ്ണ മെഡലും 2 വെള്ളിയും കരസ്ഥമാക്കി.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com