'വൃഷഭ': ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം

  • IndiaGlitz, [Monday,August 07 2023]

മോഹൻലാൽ, റോഷൻ മേക്ക പ്രധാന വേഷങ്ങളിലെത്തുന്ന സഹ്‌റ എസ് ഖാൻ്റെയും ഷാനയ കപൂറിൻ്റെയും പാൻ-ഇന്ത്യ ലെവലിൽ ലോഞ്ച് ചെയ്യുന്ന വൃഷഭയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിക്ക് തർലോ എത്തുന്നു. നിരവധി ഹോളിവുഡ് സിനിമകൾ നിർമ്മിക്കുകയും സഹനിർമ്മാണം ചെയ്യുകയും ചെയ്തിട്ടുള്ള നിക്ക് തർലോ ഒട്ടനവധി ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്. നിക്ക് തർലോ എത്തുന്നതോടു കൂടി ഹോളിവുഡ് സിനിമയുടെ മാതൃകയിൽ നിർമ്മിക്കപ്പെടുന്ന ചിത്രമായി വൃഷഭ വളരുന്നു.

ചിത്രത്തിൻ്റെ വമ്പൻ സ്കെയിലിലുള്ള നിർമാണം കാണിക്കാനായി 57 സെക്കന്റുള്ള വീഡിയോ നിർമാതാക്കൾ പങ്കു വെച്ചിരുന്നു. ഹോളിവുഡ് സിനിമകൾക്ക് തുല്യമായി നിർമ്മിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ സിനിമകളിൽ ഒന്നാണ് വൃഷഭ. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. 2024ൽ 4500ഓളം സ്ക്രീനുകളിൽ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിന് എത്തും. എ വി എസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിൻ്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിൻ്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതുർ എന്നിവർ ചിത്രം നിർമിക്കുന്നു.

More News

കേരള സര്‍ക്കാരിനെ വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി

കേരള സര്‍ക്കാരിനെ വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി

'ബസൂക്ക'; മമ്മൂട്ടിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി

'ബസൂക്ക'; മമ്മൂട്ടിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി

രാഹുൽ ഗാന്ധി വീണ്ടും എംപി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു

രാഹുൽ ഗാന്ധി വീണ്ടും എംപി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു

'ദ എലിഫന്റ് വിസ്പറേഴ്സ്' സംവിധായികയ്ക്കും നിർമാതാക്കൾക്കും എതിരെ ബൊമ്മനും ബെല്ലിയും

'ദ എലിഫന്റ് വിസ്പറേഴ്സ്' സംവിധായികയ്ക്കും നിർമാതാക്കൾക്കും എതിരെ ബൊമ്മനും ബെല്ലിയും

ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണം: വി.ഡി.സതീശൻ

ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണം: വി.ഡി.സതീശൻ