നാളെ ബാങ്ക് പണിമുടക്ക്

  • IndiaGlitz, [Monday,August 21 2017]

നാളെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്. ഒന്‍പത് യൂനിയനുകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ബാങ്ക് സ്വകാര്യവല്‍ക്കരണ-ലയനീക്കങ്ങള്‍ പിന്‍വലിക്കുക, കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളാതിരിക്കുക, മനപ്പൂര്‍വമുള്ള വായ്പാ കുടിശിക ക്രിമിനല്‍ കുറ്റമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

യൂനിയനുകള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരും ബാങ്ക് മാനേജ്‌മെന്റും തയാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് എ.ഐ.ബി.ഒ.സി ജനറല്‍ സെക്രട്ടറി ഡി.ടി.ഫ്രാങ്കോ അറിയിച്ചു.