നാനി അവതരിപ്പിക്കുന്ന അദിവി ശേഷിന്റെ 'ഹിറ്റ് 2: ദി സെക്കൻഡ് കേസ്' ട്രെയിലർ പുറത്തിറങ്ങി

ഡൽഹിയിൽ അടുത്തിടെ നടന്ന ഒരു സ്ത്രീയെ കൊലപ്പെടുത്തി വികൃതമാക്കിയ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ അടക്കം ഏറെ ചർച്ചയായതാണ്. സംഭവത്തിൻ്റെ വിചിത്രമായ സാമ്യതയിൽ, 'മേജർ' ഫെയിമിന്റെ ഏറ്റവും പുതിയ ട്രെയിലർ, അദിവി ശേഷിന്റെ ഏറ്റവും പുതിയ ചിത്രമായ ഹിറ്റ് - ദി സെക്കൻഡ് കേസ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഒരു വർഷം മുമ്പ് എഴുതിയ ഒരു സിനിമ, അത്തരമൊരു ഭയാനകമായ യഥാർത്ഥ സംഭവം നടന്ന് ഒരാഴ്ചയ്ക്കകം റിലീസ് ചെയ്യുന്നത് യാദൃശ്ചികവും ഞെട്ടിപ്പിക്കുന്നതും ആകസ്മികവുമാണ്.

ഡോ. സൈലേഷ് കൊളാനുവിന്റെ ഹിറ്റ് വേഴ്‌സിൽ നിന്നുള്ള രണ്ടാം ഭാഗമാണ് ഹിറ്റ് 2. സൈലേഷ് കൊളാനു സംവിധാനം ചെയ്യുന്ന ചിത്രം 2022 ഡിസംബർ 2 ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. കൃഷ്ണ ദേവ് എന്ന കൂൾ പോലീസുകാരന്റെ ജീവിതത്തിലെ സംഭവ വികാസങ്ങൾ ആണ് ട്രെയിലർ പറയുന്നത്. കെഡിയുടെ ജീവിതം, പ്രണയം, ജോലി, എന്നിവയെല്ലാം ഉൾക്കൊള്ളിച്ച് മനോഹരമായ ട്രെയിലർ ആണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഒരു പാത്ത് ബ്രേക്കിംഗ് ട്രെയിൻ ത്രില്ലർ ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ എത്തും.

മേജർ എന്ന ചിത്രത്തിലൂടെയാണ് അദിവി ശേഷ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിരൂപക പ്രശംസയും ബോക്‌സ് ഓഫീസ് വിജയം നേടിയതും കൂടാതെ, 53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (IFFI) ഒരു ഹിന്ദി ഭാഷാ ചിത്രമായി ഈ ചിത്രം തിരഞ്ഞെടുക്കപെടുകയും ചെയ്തിരുന്നു. ഹോമിസൈഡ് ഇന്റർവെൻഷൻ ടീമിലെ കൂൾ കോപ്പായ കെഡി എന്ന കഥാപാത്രത്തെയാണ് ‘ഹിറ്റ് 2’ അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരി നായികയായെത്തുന്ന ചിത്രത്തിൽ റാവു രമേഷ്, ശ്രീകാന്ത് മാഗന്തി, കോമലീ പ്രസാദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രശാന്തി തിപിർനേനി ചിത്രം നിർമ്മിക്കുമ്പോൾ വാൾ പോസ്റ്റർ സിനിമയുടെ അവതാരകൻ നാച്ചുറൽ സ്റ്റാർ നാനിയാണ്.

More News

മലയാളി ദമ്പതികള്‍ പഴനിയിലെ ലോഡ്ജിൽ മരിച്ചനിലയില്‍

മലയാളി ദമ്പതികള്‍ പഴനിയിലെ ലോഡ്ജിൽ മരിച്ചനിലയില്‍: ആത്മഹത്യകുറിപ്പിൽ പാര്‍ട്ടിക്കാരും മരണത്തിന് കാരണക്കാർ

400 കോടിയുടെ നിറവിൽ 'കാന്താര'

16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഇതുവരെ വാരിയത് 400 കോടി രൂപ

സുരേഷ്‌ഗോപി വക്കീൽ വേഷത്തിലെത്തുന്ന 'ജെ.എസ്.കെ' ചിത്രീകരണം പുരോഗമിക്കുന്നു

ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ്‌ഗോപി വക്കീൽ വേഷത്തിലെത്തുന്ന 'ജെ.എസ്.കെ'യുടെ ചിത്രീകരണം പുരോഗമിക്കുന്നു

മണിയൻപിള്ള രാജുവിന്റെ മകൻ വിവാഹിതനാകുന്നു

മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനാകുന്നു

കൈതിയുടെ ഹിന്ദി റീമേക്ക് ചിത്രം 'ഭോല' യുടെ ടീസർ പുറത്തിറങ്ങി

അജയ് ദേവ്ഗൺ നായകനും സംവിധായകനുമാകുന്ന കൈതിയുടെ ഹിന്ദി റീമേക്ക് ടീസർ പുറത്തിറങ്ങി.