സജി ചെറിയാൻ അയോഗ്യനല്ലെന്ന് ഹൈകോടതി

എംഎല്‍എ സ്ഥാനത്ത് നിന്നും സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചതിനെ തുടർന്നാണ് മുൻമന്ത്രി സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും മാറ്റണമെന്ന വാദം മുന്നോട്ടു വന്നത്. എന്നാൽ സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല എന്നും തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദമാക്കി. മല്ലപ്പള്ളിയിൽ ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കാവേയാണ് സജി ചെറിയാൻ്റെ വിവാദ പ്രസംഗമുണ്ടായത്.