സ്വമേധയാ കേസെടുക്കുമ്പോൾ സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നുവെന്ന് ഹൈക്കോടതി

  • IndiaGlitz, [Friday,May 12 2023]

ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ കോടതി വിമര്‍ശനത്തിന് വിധേയമാകുന്നുവെന്നും കോടതിക്കു നേരെ ശക്തമായ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും ഇതില്‍ അഭിഭാഷകര്‍ക്കും പങ്കുണ്ടെന്നും കോടതി വ്യക്തമാക്കി. തുടര്‍ച്ചയായി ദുരന്ത വാര്‍ത്തകള്‍ വരുമ്പോള്‍ മനസു മടുക്കുന്നുവെന്നും കോടതി പറഞ്ഞു. അഡ്വ. വിഎം ശ്യാംകുമാറിനെ കേസില്‍ അമികസ് ക്യൂറിയായി ഹൈകോടതി നിയമിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഈ വിഷയം പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് കോടതി പറഞ്ഞു. മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുത്. അതിന് സർക്കാർ കോടതിക്കൊപ്പം നിൽക്കണം. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോയെന്നും കോടതി ചോദിച്ചു. ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല. കോടതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു. അഭിഭാഷകരും സൈബർ ആക്രമണത്തിന്റെ ഭാഗമാകുന്നുവെന്നും കോടതി പരാമര്‍ശിച്ചു.