മിണ്ടാതിരുന്ന് കിട്ടുന്ന സ്ഥാനമാനങ്ങൾ തനിക്ക് ആവശ്യമില്ല: ​ഗണേഷ് കുമാർ

  • IndiaGlitz, [Thursday,May 04 2023]

നിയമ സഭക്ക് അകത്തും പുറത്തും മിണ്ടാതിരുന്നിട്ട് ലഭിക്കുന്ന സ്ഥാനമാനങ്ങൾ തനിക്ക് ആവശ്യമില്ലെന്ന് എം.എൽ.എ ഗണേഷ് കുമാർ. മിണ്ടാതിരുന്നാൽ മന്ത്രിയാകാൻ സാധ്യതയുണ്ട്. എങ്കിലും അങ്ങനെ കിട്ടുന്ന സ്ഥാനം വേണ്ട. എന്നെ നിയമ സഭയിലേക്ക് പറഞ്ഞയച്ച ജനങ്ങളുടെ കാര്യം അവിടെ പറയേണ്ടത് എൻ്റെ ഉത്തരവാദിത്തമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.

പത്തനാപുരത്ത് പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഗണേഷ് കുമാാറിൻ്റെ പ്രതികരണം. ബൈക്കില്‍ കുട്ടികളെ കൊണ്ടു പോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ ശബ്ദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേയെന്ന് ചിലര്‍ ചോദിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സത്യം പറയുമ്പോള്‍ എന്തിനാണ് ദേഷ്യപ്പെടുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം എന്നും അത് സര്‍ക്കാരിനെതിരെ പ്രതികരിക്കലായി കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു.