യൂസഫലിയോട് സഹായമഭ്യർത്ഥിച്ച് ഹരീഷ് പേരടി
Send us your feedback to audioarticles@vaarta.com
മലയാള നാടക, ചലച്ചിത്ര, ടെലിവിഷൻ അഭിനേതാവാണ് ഹരീഷ് പേരടി. സിബി മലയിലിൻ്റെ ആയിരത്തിലൊരുവൻ എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമ അഭിനയത്തിലേക്ക് വരുന്നത്. ഇപ്പോൾ ഹരീഷ് പേരടിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വാർത്തയായിരിക്കുകയാണ്. കച്ചവടത്തിൻ്റെ എല്ലാ വിധ ഒരുക്കങ്ങളോടെയും നാടകത്തിനും വേദിയൊരുക്കണമെന്ന് വ്യവസായ പ്രമുഖനായ എം.എ.യുസഫലിയോട് അഭ്യർത്ഥിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തൃശ്ശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടക മേളയിൽ ടിക്കറ്റെടുത്ത് നാടകം കാണാൻ നിൽക്കുന്ന ജനക്കൂട്ടത്തിൻ്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് പേരടിയുടെ അഭ്യർത്ഥന.
സർക്കാർ സംവിധാനങ്ങളടൊക്കെ പറഞ്ഞു മടത്തു, ഇനിയും നാണം കെടാൻ വയ്യായെന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്. പോസ്റ്റിൻ്റെ പൂർണ്ണ രൂപമിങ്ങനെ, "പ്രിയപ്പെട്ട M.A.യുസഫലി സാർ, തൃശ്ശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടക മേളയിൽ ടിക്കറ്റെടുത്ത് നാടകം കാണാൻ നിൽക്കുന്നവരാണ് ഈ ജനക്കൂട്ടം. താങ്കളുടെ ലുലുവിൽ ഒരു തിയ്യറ്റർ നാടകത്തിനായി തുറന്നിട്ടാൽ കുടുംബസമേതം ജനങ്ങൾ ടിക്കറ്റെടുത്ത് നാടകം കാണാൻ വരും. സർക്കാർ സംവിധാനങ്ങളടൊക്കെ പറഞ്ഞു മടത്തു. ഇനിയും നാണം കെടാൻ വയ്യാ. അതുകൊണ്ട് പറയുകയാണ്, സിനിമക്ക് വേദി കൊടുക്കുന്നതു പോലെ പൂർണ്ണമായും കച്ചവടത്തിൻ്റെ എല്ലാ വിധ ഒരുക്കങ്ങളോടെയും നാടകത്തിനും വേദിയൊരുക്കു, ലാഭത്തോടൊപ്പം നല്ല കലക്കുള്ള വേദിയൊരുക്കലുമാവും, പരിഗണിക്കുക'' ഹരീഷ് പേരടി കുറിച്ചു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments