close
Choose your channels

ആർഡിഎക്സിലെ ഹലബല്ലൂ വീഡിയോ സോങ്ങ് പുറത്തിറങ്ങി, ചുവട് വെച്ച് ഷെയ്‌നും നീരജും പേപ്പെയും

Thursday, July 27, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ആർഡിഎക്സിലെ ഹലബല്ലൂ വീഡിയോ സോങ്ങ് പുറത്തിറങ്ങി, ചുവട് വെച്ച് ഷെയ്‌നും നീരജും പേപ്പെയും

ആക്ഷൻ ചിത്രങ്ങളെ എന്നും നെഞ്ചോട് ചേർക്കാറുള്ള മലയാളികളുടെ നീണ്ട കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് ആർഡിഎക്‌സ് ഓണം റിലീസായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർഡിഎക്സിലെ ആദ്യ ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേർന്ന ഈ ഗാനം ഒരുക്കിയത് സാം സി എസാണ്. ബെന്നി ദയാൽ, രഞ്ജിത്ത് കെ ഗോവിന്ദ്, നരേഷ് അയ്യർ, സാം സി എസ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിൻ്റെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്താണ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ നായകന്മാർ.

ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസ്മി സെബാസ്റ്റ്യൻ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എഡിറ്റർ: ചമൻ ചാക്കോ, ഛായാഗ്രഹണം: അലക്‌സ് ജെ പുളിക്കൽ, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ: ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ: സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ, പ്രൊഡക്ഷൻ മാനേജർ: റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment