'ഹായ് നാണ്ണാ' ടീസർ പുറത്ത്; ഡിസംബർ 7ന് തീയേറ്ററുകളിൽ

  • IndiaGlitz, [Monday,October 16 2023]

വൈര എന്റർടെയിൻമെന്റസിൻ്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും നിർമ്മിച്ച് നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഹായ് നാണ്ണാ'യുടെ ടീസർ പുറത്ത്.

ചിത്രം ഡിസംബർ 7ന് തീയേറ്ററുകളിലെത്തും. പാൻ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം സംസാരിക്കുന്നത്, അച്ഛൻ മകൾ ബന്ധത്തെ കുറിച്ചാണ്. തെലുഗ്, തമിഴ്, കന്നഡ ഭാഷകളിൽ 'ഹായ് നാണ്ണാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിൽ 'ഹായ് പപ്പ' എന്നാണ് പേര്. ഇതുവരെ നാനിയെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തിൽ എത്തുന്നത്. ക്രിസ്മസ് അവധിക്കാലത്തിന് മുന്നോടിയായിട്ടാണ് നാനി എന്റർടെയ്നർ എത്തുന്നത്. സാനു ജോണ് വർഗീസ് ആണ് ക്യാമറ. ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ: പ്രവീണ് ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ഇ വി വി സതീഷ്.