മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 55 റൺസ് വിജയം
Send us your feedback to audioarticles@vaarta.com
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ 55 റൺസിനു തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്ത് ഉയർത്തിയ 208 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുക്കാനേ സാധിച്ചുള്ളൂ. മുംബൈയ്ക്ക് വേണ്ടി നേഹൽ വധേരയും കാമറൂൺ ഗ്രീനും മാത്രമാണ് തിളങ്ങിയത്. സ്കോർ: ഗുജറാത്ത് 5-207, മുംബൈ 9-152. രോഹിത് ശർമ (2), ഇഷാൻ കിഷൻ (13), സൂര്യകുമാർ യാദവ് (23) എന്നിവർക്ക് വലിയ സ്കോർ നേടാനായില്ല. 10 ഓവർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലായിരുന്നു മുംബൈ സ്കോർ. 40 റണ്ണടിച്ച നേഹൽ വധേരയാണ് ടോപ് സ്കോറർ.
ഓസ്ട്രേലിയന് താരം കാമറൂൺ ഗ്രീനും മുംബൈയ്ക്കായി തിളങ്ങി. 26 പന്തിൽ 33 റൺസാണ് ഗ്രീൻ നേടിയത്. അഫ്ഗാൻ സ്പിന്നർ നൂർ മുഹമ്മദ് ഗുജറാത്തിനായി മൂന്ന് വിക്കറ്റെടുത്തു. ഗുജറാത്തിനായി ഓപ്പണർ ശുഭ്മാൻ ഗിൽ (34 പന്തിൽ 56) തിളങ്ങി. ആറ് പന്തിൽ മൂന്ന് സിക്സറിന്റെ അകമ്പടിയോടെ 22 റണ്ണടിച്ച് രാഹുൽ ടെവാട്ടിയയും ആറ് സിക്സറും രണ്ട് ഫോറുമടക്കം 22 പന്തിൽ 46 റണ്ണുമായി മില്ലറും മൂന്നുവീതം സിക്സറും ഫോറും പറത്തി അഭിനവ് മനോഹറും സ്കോർ ഉയർത്തി. 34 പന്തുകളിൽ നിന്ന് 56 റൺസെടുത്ത ഓപ്പണർ ശുഭ്മൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. കൂടാതെ 30 പന്തിൽ ശുഭ്മൻ ഗിൽ അർധ സെഞ്ചറിയിലെത്തി. ഏഴു മത്സരങ്ങൾ കളിച്ച മുംബൈ ഇന്ത്യൻസിന്റെ നാലാം തോൽവിയാണിത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout