അദാലത്തിലൂടെ പരാതികള്‍ക്കു സുതാര്യമായും വേഗത്തിലും പരിഹാരം കാണും: വീണ ജോർജ്
- IndiaGlitz, [Thursday,May 04 2023]
ജനങ്ങൾക്ക് ഉപകാരപ്രദമായ നടപടികൾ സുതാര്യമായും, വേഗത്തിലും ചെയ്തു കൊടുക്കുകയാണ് അദാലത്തിൻ്റെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മേയ് 6 ന് അടൂര്‍, മേയ് 8 ന് റാന്നി, മെയ് 9 ന് തിരുവല്ല, മേയ് 11ന് കോന്നി എന്നിവിടങ്ങളിലും താലൂക്ക്തല അദാലത്തുകള്‍ നടക്കും. പുതുതായി ലഭിച്ച പരാതികളിലെല്ലാം 15 ദിവസത്തിനകം പരാതിക്കാരന് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് മന്ത്രിമാർ നേരിട്ട് പങ്കെടുക്കുന്ന ‘കരുതലും കൈത്താങ്ങും’ മല്ലപ്പള്ളി താലൂക്ക് തല അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
താലൂക്ക് തല അദാലത്ത് സെല്ലുകള്‍ മുഖേന രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പരാതികള്‍ സ്വീകരിക്കും. അപേക്ഷകരുടെ പേര്, വിലാസം, ഇ മെയില്‍, മൊബൈല്‍, വാട്സ്ആപ്പ് നമ്പര്‍, ജില്ലാ, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. പരാതി നല്‍കിയ രസീത് കൈപ്പറ്റണം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മൂന്ന് പരാതികള്‍ വരെ രജിസ്റ്റര്‍ ചെയ്യാം. പട്ടിക വര്‍ഗ്ഗ, പട്ടികജാതി വിഭാഗക്കാരുടെ പരാതികള്‍ പ്രമോട്ടര്‍മാരുടെ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാം.