കൊല്ലത്ത് പ്രതിഷേധജാഥ നടത്തി

  • IndiaGlitz, [Wednesday,September 06 2017]

കര്‍ണ്ണാടകയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കൊല്ലം ജില്ലാകമ്മിറ്റി (കൊല്ലം പ്രസ്‌ക്ലബ്ബ്) നേതൃത്വത്തില്‍ കൊല്ലം നഗരത്തില്‍ പ്രതിഷേധജാഥ നടത്തി. വനിതാ മാധ്യമപ്രവര്‍ത്തക ഉള്‍പ്പെടെ കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാര്‍ഡേന്തിയുമാണ് ജാഥ നടത്തിയത്. തുടര്‍ന്ന് പ്രസ്‌ക്ലബ്ബിന് മുന്നില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രസ്‌ക്ലബ്ബ് സെക്രട്ടറി ഡി ജയകൃഷ്ണന്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് എസ്.ആര്‍ സുധീര്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.