ഗോവിന്ദ് പദ്മസൂര്യയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
Send us your feedback to audioarticles@vaarta.com
ചലച്ചിത്ര താരവും ടിവി അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയുടെ (ജിപി) കാര്‍ അപകടത്തില്‍പ്പെട്ടു. ദേശമംഗലം തലശ്ശേരിയിൽ വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡരികിൽ നിർത്തിയിരുന്ന സാൻഡ്രോ കാറിൻ്റെ പിൻ ഭാഗത്ത് ഇടിച്ച് നിൽക്കുക ആയിരുന്നു. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം ഉണ്ടായത്.
പട്ടാമ്പിയില്‍ നിന്നും കൊച്ചിയിലേക്ക് ഷൂട്ടിങ്ങിനായി പോകുമ്പോള്‍ ആയിരുന്നു അപകടം. മുന്നില്‍ പോവുകയായിരുന്ന ബൈക്ക് റോഡിന് നടുവില്‍ പെട്ടെന്ന് ബ്രൈക്ക് ചെയ്ത് നിര്‍ത്തിയപ്പോള്‍ പിന്നാലെ വന്ന സ്കൂള്‍ വാന്‍, കാര്‍ എന്നിവ ചവിട്ടി നിര്‍ത്തി. എതിരെ വരിക ആയിരുന്ന സ്കൂള്‍ വാനിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ജിപിയുടെ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ചത്. ഇരുകാറുകളും ഭാഗികമായി തകര്‍ന്നു, ആര്‍ക്കും പരിക്കില്ല. മ്യൂസിക്കല്‍ മിനി ഫീച്ചര്‍ ഫിലിമായ കാർത്തി കല്യാണിയാണ് ഗോവിന്ദ് പത്മസൂര്യയുടെ പുതിയ ചിത്രം. അഞ്ജു കുര്യനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിലെ ഒരു പ്രൊമോ സോംഗ് രണ്ട് ദിവസം മുന്‍പ് പുറത്തെത്തിയിരുന്നു. വന്‍ പ്രതികരണമാണ് ഗാനം നേടിയത്.
Follow us on Google News and stay updated with the latest!
Comments