മന്ത്രി സജി ചെറിയാന് ആഡംബര വസതിയൊരുക്കി സർക്കാർ
Send us your feedback to audioarticles@vaarta.com
മന്ത്രിസഭയില്‍ തിരികെയെത്തിയ സജി ചെറിയാന് സ്വകാര്യ വസതി സർക്കാർ വാടകയ്ക്കെടുത്തു കൊടുത്തു. 85,000 രൂപ മാസവാടകയ്ക്ക് തൈക്കാട് ഈശ്വര വിലാസം റെസിഡന്റ്സ് അസോസിയേഷനിലെ 392-ാം നമ്പർ വീടാണ് കണ്ടെത്തിയതെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ഔദ്യോഗിക വസതികളൊന്നും ഒഴിവില്ലാത്തതിനാലാണ് വാടകയ്ക്ക് വീടെടുക്കാൻ തീരുമാനിച്ചത്. വിനോദ സഞ്ചാരവകുപ്പാണ് വാടക നൽകുക. ലക്ഷങ്ങൾ ചെലവാക്കി വാടക വീടിൻ്റെ മോടി പിടിപ്പിക്കൽ ടൂറിസം വകുപ്പ് ഉടൻ നടത്തും. മുൻപ് ഇ.പി.ജയരാജന് മന്ത്രി ആയിരുന്നപ്പോള്‍ താമസിച്ചിരുന്ന വസതിയാണിത്. ഒരു വർഷത്തെ വാടക 10,20,000 രൂപയാണ്. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. രാജി വയ്ക്കുന്നതിനു മുന്‍പ് സജി ചെറിയാന് താമസിച്ചിരുന്ന കവടിയാറിലെ വീട് പിന്നീട് മന്ത്രി വി.അബ്ദുറഹിമാനു നല്‍കിയിരുന്നു. ഇന്ധന സെസ് ഉൾപ്പെടെ നികുതി കൊള്ളയിൽ ജനങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് 85000 രൂപ പ്രതിമാസ വാടക ഉള്ള ആഡംബര വസതി സജി ചെറിയാനു നൽകിയതെന്ന് സർക്കാരിനെതിരെ വിമർശനമുയർന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout