മന്ത്രി സജി ചെറിയാന് ആഡംബര വസതിയൊരുക്കി സർക്കാർ

  • IndiaGlitz, [Wednesday,February 15 2023]

മന്ത്രിസഭയില്‍ തിരികെയെത്തിയ സജി ചെറിയാന് സ്വകാര്യ വസതി സർക്കാർ വാടകയ്ക്കെടുത്തു കൊടുത്തു. 85,000 രൂപ മാസവാടകയ്ക്ക് തൈക്കാട് ഈശ്വര വിലാസം റെസിഡന്റ്സ് അസോസിയേഷനിലെ 392-ാം നമ്പർ വീടാണ് കണ്ടെത്തിയതെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ഔദ്യോഗിക വസതികളൊന്നും ഒഴിവില്ലാത്തതിനാലാണ് വാടകയ്‌ക്ക് വീടെടുക്കാൻ തീരുമാനിച്ചത്. വിനോദ സഞ്ചാരവകുപ്പാണ് വാടക നൽകുക. ലക്ഷങ്ങൾ ചെലവാക്കി വാടക വീടിൻ്റെ മോടി പിടിപ്പിക്കൽ ടൂറിസം വകുപ്പ് ഉടൻ നടത്തും. മുൻപ് ഇ.പി.ജയരാജന്‍ മന്ത്രി ആയിരുന്നപ്പോള്‍ താമസിച്ചിരുന്ന വസതിയാണിത്. ഒരു വർഷത്തെ വാടക 10,20,000 രൂപയാണ്. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. രാജി വയ്ക്കുന്നതിനു മുന്‍പ് സജി ചെറിയാന്‍ താമസിച്ചിരുന്ന കവടിയാറിലെ വീട് പിന്നീട് മന്ത്രി വി.അബ്ദുറഹിമാനു നല്‍കിയിരുന്നു. ഇന്ധന സെസ് ഉൾപ്പെടെ നികുതി കൊള്ളയിൽ ജനങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് 85000 രൂപ പ്രതിമാസ വാടക ഉള്ള ആഡംബര വസതി സജി ചെറിയാനു നൽകിയതെന്ന് സർക്കാരിനെതിരെ വിമർശനമുയർന്നു.

More News

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിൽ

ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, നാദിർഷ കൂട്ടുകെട്ട് വീണ്ടും

ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, നാദിർഷ കൂട്ടുകെട്ട് വീണ്ടും

ദി ഗ്രേറ്റ് എസ്കേപ്പ്: ഹെവി ആക്ഷനുമായി ബാബു ആൻ്റണിയും മക്കളും

ദി ഗ്രേറ്റ് എസ്കേപ്പ്: ഹെവി ആക്ഷനുമായി ബാബു ആൻ്റണിയും മക്കളും

ബി.ബി.സി ഓഫീസുകളിലെ റെയ്ഡിനെ പരിഹസിച്ച് ജയറാം രമേശ്

ബി.ബി.സി ഓഫീസുകളിലെ റെയ്ഡിനെ പരിഹസിച്ച് ജയറാം രമേശ്

രാഹുൽ ഗാന്ധി അയച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു

രാഹുൽ ഗാന്ധി അയച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു