ഞങ്ങൾക്ക് നഷ്ടമായ പണം തിരികെ തരൂ: വിജയ് ദേവരകൊണ്ടയോട് വിതരണക്കാർ

  • IndiaGlitz, [Wednesday,September 06 2023]

പുതിയ ചിത്രം ‘ഖുഷി’ ഹിറ്റ് ആയതോടെ തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സഹായമായി നല്‍കാനൊരുങ്ങുകയാണ് വിജയ് ദേവരകൊണ്ട. ഈ പശ്ചാത്തലത്തില്‍ വിജയ് ദേവേരക്കൊണ്ട നായകനായ വേള്‍ഡ് ഫെയ്മസ് ലവര്‍ എന്ന ചിത്രത്തിൻ്റെ വിതരണക്കാര്‍ നടനോട് അഭ്യര്‍ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ്. സിനിമയില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം കൂടി തിരിച്ചു തരണമെന്ന് വിതരണക്കാരായ അഭിഷേക് പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്തത്.

പ്രിയപ്പെട്ട വിജയ് ദേവേരക്കൊണ്ട, വേള്‍ഡ് ഫെയ്മസ് ലവര്‍ എന്ന സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് എട്ട് കോടി നഷ്ടമായി. ഇതുവരെ ആരും പ്രതികരിച്ചില്ല. ഹൃദയ വിശാലനായ താങ്കള്‍ ഒരു കോടി രൂപ സംഭാവന ചെയ്യുന്നതിനാല്‍ ഞങ്ങള്‍ വിതരണക്കാരുടയെും തിയേറ്ററുടമകളുടെയും കുടുംബങ്ങളെ കൂടി സഹായിക്കണം. നന്ദി, അഭിഷേക് പിക്ചേഴ്സ്- എന്നാണ് ട്വീറ്റ്. 2020 ഫെബ്രുവരി 14ന് പുറത്തിറങ്ങിയ വേള്‍ഡ് ഫെയ്മസ് ലവര്‍ ക്രാന്തി മാധവാണ് സംവിധാനം ചെയ്തത്. 35 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം വന്‍ പരാജയമായിരുന്നു. അതേസമയം, അഭിഷേക് പിക്‌ചേഴ്‌സിൻ്റെ ഈ നടപടിയെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്തെത്തി. ഒരു സിനിമ പരാജപ്പെടുമ്പോൾ അതിൻ്റെ ഉത്തരവാദിത്തം നായകൻ്റെ ചുമലിൽ മാത്രം കെട്ടിവയ്ക്കുന്നതെന്തിന് എന്നാണ് ചിലർ ചോദിക്കുന്നത്. പരാജയത്തിൽ സംവിധായകനും തിരക്കഥാകൃത്തിനും അതിൽ പങ്കില്ലേ എന്നും വിമർശകർ ചോദിക്കുന്നു.

More News

ബിജെപി വോട്ട് വാങ്ങിയാൽ മാത്രം ചാണ്ടി ഉമ്മൻ ജയിക്കും: എം.വി ഗോവിന്ദൻ

ബിജെപി വോട്ട് വാങ്ങിയാൽ മാത്രം ചാണ്ടി ഉമ്മൻ ജയിക്കും: എം.വി ഗോവിന്ദൻ

ഇന്ത്യയുടെ പേര് മാറ്റം അഭ്യൂഹം മാത്രം: അനുരാഗ് ഠാക്കൂര്‍

ഇന്ത്യയുടെ പേര് മാറ്റം അഭ്യൂഹം മാത്രം: അനുരാഗ് ഠാക്കൂര്‍

ഏഷ്യാ കപ്പ് ക്രിക്കറ്റ്: സൂപ്പർ ഫോറിനു ഇന്നു തുടക്കം

ഏഷ്യാ കപ്പ് ക്രിക്കറ്റ്: സൂപ്പർ ഫോറിനു ഇന്നു തുടക്കം

ജയലളിതയുടെ തോഴി വി കെ ശശികലക്ക് അറസ്റ്റ് വാറണ്ട്

ജയലളിതയുടെ തോഴി വി കെ ശശികലക്ക് അറസ്റ്റ് വാറണ്ട്

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' കേന്ദ്രത്തിന് സർവ്വാധികാരം നേടാനുള്ള അജണ്ട: മുഖ്യമന്ത്രി

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' കേന്ദ്രത്തിന് സർവ്വാധികാരം നേടാനുള്ള അജണ്ട: മുഖ്യമന്ത്രി