ജെന്റിൽമാൻ-2 വിന് തുടക്കം; ചടങ്ങിൽ കീരവാണിയെ ആദരിച്ചു

  • IndiaGlitz, [Tuesday,August 22 2023]

കെ ടി കുഞ്ഞുമോൻ നിർമിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെന്റിൽ മാൻ-2 വിന് തുടക്കമായി. ചെന്നൈ എഗ്മൂർ രാജാ മുത്തയ്യ ഹാളിൽ കേന്ദ്ര സഹമന്ത്രി എൽ മുരുഗൻ, ഐറിൻ കുഞ്ഞുമോൻ, ഫിലിം ചേംബർ പ്രസിഡൻ്റ് രവി കൊട്ടാരക്കര, ജപ്പാൻ കോൺസൽ ടാഗ മസായുകി, ബംഗ്ലാദേശ് ഹൈ കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആരിഫർ റഹ്മാൻ എന്നിവർ ചേർന്ന് ആയിരങ്ങളെ സാക്ഷിയാക്കി ഭദ്രദീപം കൊളുത്തി. ഈ ചടങ്ങിൽ വെച്ച് തന്നെ ഓസ്‌ക്കാർ ജേതാവായ സംഗീത സംവിധായകൻ പദ്മശ്രീ എം എം കീരവാണിയെ അണിയറ പ്രവർത്തകർ ആദരിച്ചതും ശ്രദ്ധേയമായി.

എ ഗോകുൽ കൃഷ്ണയാണ് ജെന്റിൽമാൻ 2 സംവിധാനം ചെയ്യുന്നത്. യുവ നടൻ ചേതൻ ചിത്രത്തിൽ നായകനാവുന്നു. മലയാളികളായ നയൻതാര ചക്രവർത്തി, പ്രിയ ലാൽ എന്നിവരാണ് നായികമാർ. തെന്നിന്ത്യൻ താരം സുമൻ, ഇന്ത്യൻ നെറ്റ് ബോൾ ക്യാപ്റ്റനും ബാസ്കറ്റ് ബോൾ പ്ലേയറുമായ പ്രാച്ചികാ തെഹ് ലാൻ അച്യുത കുമാർ, അവിനാഷ്, ശ്രീരഞ്ജനി, സിതാര, സുധാറാണി, സത്യപ്രിയ, കാളി വെങ്കട്, മുനീഷ് രാജ, ബഡവാ ഗോപി, പ്രേം കുമാർ, ജോർജ് വിജയ് എന്നിവർ ജെന്റിൽമാൻ 2 വിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈരമുത്തുവിൻ്റെ ആറു ഗാനങ്ങൾക്ക് എം എം കീരവാണി സംഗീതം ഒരുക്കുന്നു. കലാ സംവിധാനം: തോട്ടാ ധരണി, ക്യാമറ: അജയൻ വിൻസൻ്റ്, എഡിറ്റിംഗ്: സതീഷ് സൂര്യ എന്നിവരാണ്. സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബർ മധ്യത്തോടെ ആരംഭിക്കും.

More News

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്ന ആരോപണം: മറുപടിയുമായി പ്രകാശ് രാജ്

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്ന ആരോപണം: മറുപടിയുമായി പ്രകാശ് രാജ്

സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിച്ച്‌ ജീവിക്കാൻ ഓരോ മനുഷ്യനും ആവകാശമുണ്ട്: ജയസൂര്യ

സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിച്ച്‌ ജീവിക്കാൻ ഓരോ മനുഷ്യനും ആവകാശമുണ്ട്: ജയസൂര്യ

ലോഡ് ഷെഡിങ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

ലോഡ് ഷെഡിങ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന്‍ ഇന്ന് ഇഡി ക്കു മുന്നിൽ ഹാജരാകും

പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന്‍ ഇന്ന് ഇഡി ക്കു മുന്നിൽ ഹാജരാകും

വീണ വിജയനെതിരെയുള്ള പരാതി ധനമന്ത്രി നികുതി സെക്രട്ടറിക്ക് കൈമാറി

വീണ വിജയനെതിരെയുള്ള പരാതി ധനമന്ത്രി നികുതി സെക്രട്ടറിക്ക് കൈമാറി