close
Choose your channels

'ഗരുഡൻ': മേക്കിംഗ് വീഡിയോ പുറത്ത്

Wednesday, July 12, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഗരുഡൻ: മേക്കിംഗ് വീഡിയോ പുറത്ത്

മാജിക്ക് ഫ്രയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടു. ഒരു കോടതി രംഗത്തിൻ്റെ പശ്ചാത്തലത്തിലുള്ള രംഗങ്ങളാണ് ഈ മേക്കിംഗ് വീഡിയോയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരേഷ് ഗോപി, ബിജു മേനോൻ, സിദ്ദിഖ്, ജഗദീഷ്, ബാലാജി ശർമ്മ, മേജർ രവി, ദിവ്യാ പിള്ള തുടങ്ങിയവരെ വീഡിയോയിൽ കാണാം.

ലീഗൽ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ഗരുഡൻ. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാ ഗ്രാഹകൻ. പതിമൂന്നു വർഷങ്ങൾക്കു ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഇപ്പോൾ ഒന്നിച്ച് അഭിനയിക്കുന്നത്. തെലെവാസൽ വിജയ്, അഭിരാമി, ദിലീഷ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, നിഷാന്ത് സാഗർ, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, രഞ്ജിനി, മാളവിക, എന്നിവരും പ്രധാന അഭിനേതാക്കളാണ്. കൊച്ചി, ഹൈദ്രാബാദ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. മിഥുൻ മാനുവൽ തോമസ്സിൻ്റെതാണ് തിരക്കഥ. സംഗീതം: ജെയ്ക്ക് ബിജോയ്‌സ്, എഡിറ്റിംഗ്: ശ്രീജിത്ത് സാരംഗ്, കലാസംവിധാനം: അനീസ് നാടോടി.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment