'ഗരുഡൻ': ചിത്രീകരണം പൂർത്തിയായി

  • IndiaGlitz, [Monday,August 21 2023]

സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ഗരുഡൻ എന്ന മൾട്ടി സ്റ്റാർ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം പൂർത്തിയായി. കൊച്ചിയിലും ഹൈദ്രാബാദിലും ആയിട്ടാണ് ചിത്രീകരണം പൂർത്തിയായത്. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നു. വൻ താര നിരയും വലിയ മുതൽ മുടക്കുമുള്ള ഈ ചിത്രം തികഞ്ഞ ലീഗൽ ത്രില്ലർ സിനിമയാണ്.

നീതിക്കു വേണ്ടി പേരാടുന്ന ഒരു നീതി പാലകന്റേയും കോളജ് പ്രൊഫസറുടേയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, സിദ്ദിഖ്, ദിവ്യാ പിള്ള, അഭിരാമി രഞ്ജിനി, തലൈവാസിൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ്മ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യം പ്രകാശ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ മിഥുൻ മാനുവൽ തോമസ്സിൻ്റെതാണ്. കഥ: ജിനേഷ് എം, സംഗീതം: ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്: ശ്രീജിത്ത് സാരംഗ്, പി.ആർ.ഒ: വാഴൂർ ജോസ്.