ഗണേഷ് കുമാർ എംഎൽഎ വാക്കു പാലിച്ചു: അർജുൻ്റെ വീടിനു തറക്കല്ലിട്ടു
Send us your feedback to audioarticles@vaarta.com
പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനും വേണ്ടി ഗണേഷ് കുമാർ എംഎൽഎ വീടിൻ്റെ തറക്കല്ലിടൽ കർമ്മം നിർഹിച്ചു. നല്ല ഒരു വീട് വച്ചു നല്‍കാമെന്നും അവിടെ ഇരുന്ന് പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിത്തരാമെന്നു പറയുന്ന ഗണേഷ് കുമാറിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു. "നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാൻ പഠിപ്പിക്കും. എൻ്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാൻ നോക്കും, വീടും തരും.'' എന്നാണ് പത്തനാപുരം എംഎൽഎ ഗണേഷ് കുമാർ അർജുനെ ചേർത്തു പിടിച്ചു പറഞ്ഞ വാക്കുകൾ. പണിയാന്‍ പോകുന്ന പുതിയ വീടിന്റെ ചിത്രങ്ങള്‍ കണ്ടതോടെ വിദ്യാര്‍ത്ഥി എംഎല്‍എയെ കെട്ടിപിടിച്ചു കരഞ്ഞു. ഒപ്പം ഒരു സ്നേഹചുംബനവും നല്കി. ദൈവവമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. താനൊരു നിമിത്തം മാത്രമാണ്. ഈ വീട് നിർമ്മിച്ചു നൽകുന്നത് ഞാനല്ല, എന്നെ സ്നേഹിക്കുന്ന നാട്ടുകാരാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments
- logoutLogout