ഉദയനിധി സ്റ്റാലിനെതിരെ വിമർശനവുമായി ഗണേഷ് കുമാർ
Send us your feedback to audioarticles@vaarta.com
സനാതന ധർമം ഉൻമൂലനം ചെയ്യണമെന്ന തമിഴ്നാട് യുവജന, കായിക ക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിൻ്റെ നിലപാടിനോട് യോജിക്കാൻ ആകില്ലെന്ന് പത്തനാപുരം എം.എൽ.എയും ഇടതു മുന്നണി നേതാവുമായ കെ.ബി. ഗണേഷ് കുമാർ.
ഉദയനിധി സ്റ്റാലിൻ അച്ഛൻ്റെയും അപ്പൂപ്പൻ്റെയും മകനായി രാഷ്ട്രീയത്തിൽ വന്ന ആയളാണെന്നും അല്ലാതെ രാഷ്ട്രീയത്തിൻ്റെ അടിത്തട്ടിൽ നിന്ന് കിളച്ചും ചുമന്നും വന്നതല്ല, അപ്പോൾ കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്ന പരിപാടി ആർക്കും നല്ലതല്ല എന്ന് മുതിർന്ന കേരള കോൺഗ്രസ് നേതാവ് ബാലകൃഷ്ണപിള്ളയുടെ മകൻ കൂടിയായ ഗണേഷ് കുമാർ പറഞ്ഞു. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തരമാണെന്ന് അഭിപ്രായപ്പെട്ട ഗണേഷ് കുമാർ എല്ലാ മതവിശ്വാസങ്ങളും ആചാരങ്ങളും മാനിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു. മത വിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യുകയോ അധിക്ഷേപിക്കുകയോ പാടില്ല. അതേക്കുറിച്ചുള്ള സംഭാഷണങ്ങൾ ഒഴിവാക്കണമെന്ന് ഗണേഷ് കുമാർ പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments