ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയ്ക്കു പിന്നിൽ ഗണേഷ്: ഫെനി ബാലകൃഷ്ണന്‍
Send us your feedback to audioarticles@vaarta.com
സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ഗുഢാലോചന നടന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ. കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണിയുടെ പേരും ആദ്യ നിവേദനത്തിൽ ഇല്ലായിരുന്നു. ഗണേഷ് പീഡിപ്പിച്ചതായി ആദ്യ നിവേദനത്തിൽ പരാതിക്കാരി വ്യക്തമാക്കിയിരുന്നെന്നും ഇത് പിന്നീട് ഒഴിവാക്കിയെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗീക പീഡന പരാതിക്കേസില്‍ ഗൂഡാലോചന നടത്തിയത് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ഗണേശ് കുമാറും, അദ്ദേഹത്തിൻ്റെ പി എ പ്രദീപും, ശരണ്യാ മനോജും ചേര്‍ന്നാണെന്ന് ഫെനി ബാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു. 21 പേജുള്ള കത്ത് പത്തനംതിട്ട ജയിലിൽ നിന്ന് വെളിയിൽ കൊണ്ടു വന്നപ്പോൾ പരാതിക്കാരിയുടെ നിർദേശ പ്രകാരം ഡ്രാഫ്റ്റ് ഗണേഷ് കുമാറിൻ്റെ പി എ ആയ പ്രദീപിനെ ഏൽപ്പിച്ചു. അയാളുടെ കാറിൽ തന്നെ ബാലകൃഷ്ണ പിള്ളയുടെ ഓഫീസിൽ പോയി. മൂന്ന് മണിക്കൂറിന് ശേഷം എല്ലാം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് എന്നെ വിട്ടു. പരാതിക്കാരി ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ആറ് മാസത്തോളം ശരണ്യ മനോജിൻ്റെ വീട്ടിലായിരുന്നു താമസം. കത്തിൽ രണ്ടാം പേജിൽ ഗണേഷ് കുമാർ പരാതിക്കാരിയെ പീഡിപ്പിച്ചു എന്ന് ഉണ്ടായിരുന്നു. അത് ഒഴിവാക്കിപ്പിച്ചു എന്നും ഫെനി ആരോപിച്ചു.
Follow us on Google News and stay updated with the latest!
Comments