ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 21ന്: ഐ.എസ്.ആർ.ഒ

  • IndiaGlitz, [Monday,October 16 2023]

ഗഗൻയാൻ്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 21ന് എന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗൻയാൻ ദൗത്യം. ഭ്രമണപഥത്തിൽ എത്തിച്ച് തിരികെ ഭൂമിയിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാകും ടെസ്റ്റ് വെഹിക്കിൾ ഡെവലപ്‌മെന്റ് ഫ്‌ളൈറ്റ് (ടിവി-ഡി1) എന്ന പേടകത്തിൻ്റെ വിക്ഷേപണം നടക്കുക. ഇതിന് പിന്നാലെ D2, D3, D4
എന്നീ മൂന്ന് പരീക്ഷണ ദൗത്യങ്ങൾ കൂടി നടത്തി, സമഗ്രമായ പരിശോധനകൾക്ക് ശേഷമാകും മുനഷ്യനെ അയക്കുകയെന്നും സേമനാഥ് പറഞ്ഞു. കൂടാതെ, ബഹിരാകാശത്തേക്ക് കയറുമ്പോൾ പേടകത്തിന് പ്രശ്‌നമുണ്ടായാൽ ജീവനക്കാരെ ഭൂമിയിലേക്ക് തിരികെ കൊണ്ടു വരുന്നതിനുളള ക്രൂ എസ്‌കേപ്പ് സംവിധാനവും ടിവി-ഡി 1 പരീക്ഷിക്കും. ടിവി-ഡി1-ന് പിന്നാലെ ടിവി-ഡി2 ഈ വർഷം തന്നെ വിക്ഷേപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2024 ജനുവരി പകുതിയോടെ ആദിത്യ എൽ. വൺ ലഗ്രാഞ്ച് പോയിന്റ് വണ്ണിലെത്തുമെന്നും സോമനാഥ് വ്യക്തമാക്കി.

More News

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തി; അസാധ്യമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തി; അസാധ്യമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി

'ഹായ് നാണ്ണാ' ടീസർ പുറത്ത്; ഡിസംബർ 7ന് തീയേറ്ററുകളിൽ

'ഹായ് നാണ്ണാ' ടീസർ പുറത്ത്; ഡിസംബർ 7ന് തീയേറ്ററുകളിൽ

ഇം​ഗ്ലണ്ടിനെതിരെ അഫ്​ഗാനിസ്ഥാന് അട്ടിമറി ജയം

ഇം​ഗ്ലണ്ടിനെതിരെ അഫ്​ഗാനിസ്ഥാന് അട്ടിമറി ജയം

മഴക്കെടുതി; തിരുവനന്തപുരത്ത് അവധി

മഴക്കെടുതി; തിരുവനന്തപുരത്ത് അവധി

അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ട്രാൻസ്പോർട്ട് വകുപ്പ്: വെള്ളാപ്പള്ളി നടേശൻ

അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ട്രാൻസ്പോർട്ട് വകുപ്പ്: വെള്ളാപ്പള്ളി നടേശൻ