ഇന്ധന സെസ്: ധനമന്ത്രിക്ക് പോലീസ് സുരക്ഷ വർധിപ്പിച്ചു
Send us your feedback to audioarticles@vaarta.com
ഇന്ധന സെസിൽ ഒരു പൈസ പോലും കുറയ്ക്കില്ലെന്ന് ധനമന്ത്രി ഇന്നലെ നിയമ സഭയിൽ വ്യക്തമാക്കിയതിനെ തുടർന്ന് പ്രതിപക്ഷം സഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കി. പലയിടത്തും സമരങ്ങൾ അക്രമാസക്തമാകുകയും യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇതേ തുടർന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഇന്ധന നികുതി വർദ്ധനവിനെതിരെ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ നിന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലായിരുന്നു എംഎല്‍എമാരുടെ പ്രതിഷേധ നടത്തം.
സര്‍ക്കാരിനു തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണെന്നും യുഡിഎഫ് സര്‍വശക്തിയുമെടുത്ത് ഇതിനെതിരെ പോരാടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വിമര്‍ശിച്ചു. എന്നാൽ നികുതി വർധനയിൽ പ്രതിപക്ഷത്തിനാണ് എതിർപ്പെന്നും ജനങ്ങൾക്ക് എതിർപ്പൊന്നും ഇല്ലെന്നുമാണ് എൽഡിഎഫ് നേതാക്കളുടെ അവകാശവാദം. സംസ്ഥാനത്തിന് കേന്ദ്രസഹായം കുറയുന്നതിനാൽ, ക്ഷേമ പെൻഷനുകൾ മുടങ്ങാതെ നൽകാൻ നികുതി വർധന ആവശ്യമാണെന്നാണ് ധനമന്ത്രിയുടെ നിലപാട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout