വി ഡി സതീശൻ്റെ ഡ്രൈവറുടെ പേരിൽ തട്ടിപ്പ്

  • IndiaGlitz, [Tuesday,August 01 2023]

പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ഡ്രൈവര്‍ ജയിംസിൻ്റെ പേരില്‍ ഓണ്‍ലൈനില്‍ പണം തട്ടിയെന്ന് പരാതി. പറവൂര്‍ നഗരസഭയിലെ താത്കാലിക ജീവനക്കാരന്‍ സുരാഗിനാണ് പതിനായിരം രൂപ നഷ്ടമായത്. തട്ടിപ്പിനിരയായ സുരാഗും ജെയിംസും പോലീസില്‍ പരാതി നല്‍കി. ജയിംസിൻ്റെ പേരില്‍ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. 20,000 രൂപയാണ് തട്ടിപ്പ് നടത്തിയയാള്‍ ചോദിച്ചത്. എന്നാല്‍ 10,000 രൂപയേ തൻ്റെ കൈയിലുള്ളു എന്ന് സുരാഗ് അറിയിച്ചു. തുടര്‍ന്ന് 10,000 രൂപ അയച്ചു നല്‍കുകയായിരുന്നു. ജയിംസിൻ്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ജയിംസിൻ്റെ തന്നെ സുഹൃത്തായ സുരാഗിനോട് ഫെയ്സ്ബുക്ക് മെസന്‍ജര്‍ വഴി പണം ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ജയിംസിനെ ഫോണില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇഎംഐ അടക്കാന്‍ വെച്ചിരുന്ന പണമാണ് അയച്ചു കൊടുത്തതെന്ന് സുരാഗ് പറഞ്ഞു. സംഭവത്തില്‍ ജെയിംസ് റൂറല്‍ എസ്പിക്കും സുരാഗ് നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി.

More News

'ചന്ദ്രമുഖി 2' ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി; വേട്ടയിൻ രാജയായി രാഘവ ലോറൻസ്

'ചന്ദ്രമുഖി 2' ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി; വേട്ടയിൻ രാജയായി രാഘവ ലോറൻസ്

പാപ്പച്ചൻ ഒളിവിലാണ് ചിത്രത്തിൻ്റെ വീഡിയോ ഗാനം റിലീസായി

"പാപ്പച്ചൻ ഒളിവിലാണ്" ചിത്രത്തിൻ്റെ വീഡിയോ ഗാനം റിലീസായി

ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് വിരമിക്കൽ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് വിരമിക്കൽ പ്രഖ്യാപിച്ചു

അതിഥി ആപ് അടുത്ത മാസം തന്നെ ഏര്‍പ്പെടുത്തും: വി.ശിവന്‍കുട്ടി

അതിഥി ആപ് അടുത്ത മാസം തന്നെ ഏര്‍പ്പെടുത്തും: വി.ശിവന്‍കുട്ടി

അലക്ഷ്യമായി വാഹനമോടിച്ചതിന് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

അലക്ഷ്യമായി വാഹനമോടിച്ചതിന് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്