മുൻ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറസ്റ്റിൽ
Send us your feedback to audioarticles@vaarta.com
ലൈംഗിക ആരോപണ കേസിൽ സാമ്പത്തിക ക്രമക്കേടുകൾക്ക് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അറസ്റ്റിൽ. 2018 ഓഗസ്റ്റിലാണ് മാന്‍ഹട്ടന്‍ കോടതി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരില്‍ ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത്. ട്രംപ് ഹാജരാകുന്നത് കണക്കിലെടുത്ത് ന്യൂയോർക്ക് നഗരത്തിലും ട്രംപ് ടവറിന് മുന്നിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
2008ൽ രതിചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ 2016 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് 1.30 ലക്ഷം ഡോളർ നൽകിയെന്നാണു കേസ്. 34 കുറ്റങ്ങളാണ് ട്രംപിന് മേൽ ചുമത്തിയിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത്. കുറ്റപത്രം വായിച്ചുകേട്ട ശേഷം താന്‍ നിരപരാധിയാണെന്ന് ട്രംപ് പറഞ്ഞു. തനിക്ക് മേല്‍ ചുമത്തിയ 34 കുറ്റങ്ങളും അദ്ദേഹം നിഷേധിക്കുകയാണുണ്ടായത്. അമേരിക്ക നാശത്തിലേക്കാണ് പോകുന്നതെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ലോകം അമേരിക്കയെ നോക്കി ചിരിക്കുകയാണ്. രാജ്യത്തിനായി പ്രതിരോധിച്ചത് മാത്രമാണ് താൻ ചെയ്ത ഏക കുറ്റമെന്നും മാൻഹാട്ടൺ കോടതിയിൽ ഹാജരായ ശേഷം ട്രംപ് പ്രതികരിച്ചു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments