മുൻ കേന്ദ്രമന്ത്രി ശരത് യാദവ് അന്തരിച്ചു
Send us your feedback to audioarticles@vaarta.com
മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ്(75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യാദവ് ഗുരുഗ്രാമിലെ ആശുപത്രിയില്‍ വച്ച് ഇന്നലെ വൈകുന്നേരം അന്തരിച്ചു. മകൾ സുഭാഷിണി ശരത് യാദവ് ട്വിറ്ററിലൂടെ മരണവാർത്ത അറിയിച്ചു. ശരത് യാദവിൻ്റെ മരണത്തിൽ പ്രധാനമന്ത്രി രാഷ്ട്രീയ നേതാക്കൾ അനുശോചനം അറിയിച്ചു. നിലവിൽ രാഷ്ട്രീയ ജനതാദൾ നേതാവായ അദ്ദേഹം ഏഴു തവണ ലോക്സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1974-ല്‍ ജബല്‍പുരില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായ അദ്ദേഹം കൃഷിക്കാരൻ, എൻജിനീയർ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന നേതാവായിരുന്നു. 2003ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനു ശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു. അടൽ ബിഹാരി വാജ്പേയ് മന്ത്രിസഭയിൽ 1999-2004 കാലത്ത് വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. 2022 മാർച്ച് 20ന് ലാലു പ്രസാദ് യാദവിന്‍റെ പാർട്ടിയായ ആർ.ജെ.ഡിയിൽ ശരത് യാദവിന്‍റെ പാർട്ടി ലയിച്ചു.
1945 ജൂലായ് ഒന്നിന് മധ്യപ്രദേശിലെ ഹോഷന്‍ഗാബാദ് ജില്ലയിലെ ബാബെയിലാണ് യാദവിൻ്റെ ജനനം. ജബല്‍പുര്‍ എന്‍ജിനിയറിങ് കോളേജില്‍നിന്ന് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് ബിരുദം നേടിയ അദ്ദേഹം ഗണിതത്തിൽ ബിരുദാനന്തരബിരുദം നേടി. ഭാര്യ: രേഖ, മക്കള്‍: സുഭാഷിണി, ശന്തനു എന്നിവരാണ്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments